ദില്ലി :  യമുനയിലെ ജലനിരപ്പ് ഉയര്ന്ന് പ്രളയ സമാനമായ സാഹചര്യത്തില് കേന്ദ്ര ആഭ്യന്തര മന്തി അമിത് ഷാ ഗുജറാത്ത് മുഖ്യമന്ത്രി  ഭൂപേന്ദ്ര പട്ടേല്, ദില്ലി ലെ.ഗവര്ണര് വി.കെ സക്സേന എന്നിവരുമായി ചര്ച്ച നടത്തി. ഇരു സംസ്ഥാനങ്ങളിലേയും പല സ്ഥലങ്ങളിലും വെള്ളം കയറിയതിനെ തുടര്ന്ന് NDRF, SDRF ടീമുകളെ അയച്ചിട്ടുണ്ടെന്ന് മന്തി ട്വിറ്ററില് കുറിച്ചു.

ശനിയാഴ്ച പെയ്ത അതിശക്തമായ മഴയില് ഗുജറാത്തിലെ തെക്ക്, സൌരാഷ്ട്ര മേഖലകളില് അനവധി ഗ്രാമങ്ങളില് വെള്ളം കയറുകയും ഡാമുകളിലേയും പുഴകളിലേയും ജലനിരപ്പ് ക്രമാതീതമായി ഉയരുകയും ചെയ്തു.

യമുനയിലെ ജലനിരപ്പ് ഉയര്ന്ന് അപകട സൂചിക കഴിഞ്ഞു. കനത്ത മഴയെ തുടര്ന്ന് ഡാമുകള് തുറന്നു വിട്ടു. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില് ദുരന്ത നിവാരണ പ്രവര്ത്തനങ്ങള് തുടങ്ങിയതായി ഉദ്യോഗസ്ഥര് അറിയിച്ചു.